തൃശൂർ: നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ബസ് ബേ സ്ഥാപിച്ചു. സ്വരാജ് റൗണ്ടിലെ നാല് ജംഗ്ഷനുകളിലാണ് ബസ് ബേ ഒരുക്കിയിരിക്കുന്നത്. സ്വപ്‌ന, ബിനി, ബാറ്റ, നടുവിലാൽ ജംഗ്ഷനുകളിലാണ് ബസ് ബേ സ്ഥാപിച്ചത്. ബസ് ബേ തെറ്റിച്ച് സ്വകാര്യ ബസുകൾ നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്താൽ നടപടിയെടുക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ആദ്യഘട്ടത്തിൽ ബസ് ജീവനക്കാർക്ക് ബോധവത്കരണ പ്രവർത്തനം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബസ് ബേയിലൂടെ ബസ് ഒഴികെ മറ്റു വാഹനങ്ങൾ പ്രവേശിച്ചാലും നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.