തൃപ്രയാർ: വൈമാൾ തൃപ്രയാറിൽ ഫെബ്രുവരി 14 മുതൽ 16 വരെ അതിവിപുലമായ ഫ്‌ളവർ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നു. തൃപ്രയാർ ഇതുവരെ കാണാത്തത്രയും വ്യത്യസ്തവും വിപുലവുമായ പൂക്കളുടെയും ചെടികളുടെയും പ്രദർശനം രാവിലെ 10 മുതൽ വൈകിട്ട് 10 വരെ മാൾ സന്ദർശിക്കുന്ന ഏവർക്കും സൗജന്യമായി കാണാം. ഫ്‌ളവർ ഇൻസ്റ്റലേഷനുകൾ, വെർട്ടിക്കൽ ഗാർഡനുകൾ തുടങ്ങി ഒട്ടേറെ അതിശയങ്ങൾ അണിനിരത്തുന്ന ഈ ഫെസ്റ്റിവലിൽ പൂച്ചെടികൾ, ഓർക്കിഡുകൾ, കാക്റ്റസുകൾ, സക്കുലന്റ് ചെടികൾ, ഇൻഡോർ പ്ലാന്റുകൾ, ലക്കി ബാംബൂ തുടങ്ങി വ്യത്യസ്തതരം ചെടികൾ കാണാനും വാങ്ങാനുമുള്ള അവസരം ഉണ്ടാകും.
ചെടിച്ചട്ടികൾ, വളങ്ങൾ എന്നിവയും വാങ്ങാനാവും എന്നത് ഈ വർഷത്തെ ഫ്‌ളവർ ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. ഇതിനു പുറമേ ദിവസവും വൈകിട്ട് 5 മുതൽ 8 വരെ മ്യൂസിക് പെർഫോമൻസുകളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്...