bjp
ചേറ്റുപുഴ റോഡ് ഭിത്തി നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് റീത്ത് സമർപ്പിച്ച് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധിഷ് മേനോത്ത്പറമ്പിൽ സമരം ഉദ്ഘാടനം ചെയ്യുന്നു

അരിമ്പൂർ: ചേറ്റുപുഴ കോൾ പാടത്ത് റോഡ് ഭിത്തി നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും മണലൂർ മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറമ്പിൽ ആവശ്യപ്പെട്ടു. റോഡ് ഭിത്തി നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് ബി.ജെ.പി അരിമ്പൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ റീത്ത് സമർപ്പണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേറ്റുപുഴ റോഡ് സംരക്ഷിക്കുന്നതിനായി നിർമ്മിച്ച ഭിത്തികൾക്ക് വിള്ളൽ സംഭവിച്ച് ഏതുസമയത്തും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. പ്രതിഷേധ സൂചകമായി തകർന്ന ഭിത്തിയിൽ റീത്ത് സമർപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജു പോത്താനി അദ്ധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ വെളുത്തൂർ, ലാസർ പരയ്ക്കാട്, ഉണ്ണിക്കൃഷ്ണൻ സംസാരിച്ചു.