കയ്പമംഗലം: കയ്പമംഗലം പഞ്ചായത്തിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരു ചേർക്കുന്നതിനുള്ള ഹിയറിംഗിന് വന്നവരിൽ നൂറുകണക്കിന് പേർക്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പേര് ചേർക്കാൻ കഴിയാത്തതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് പ്രതിഷേധിച്ചു. ഇരുനൂറ്റി അമ്പതിലധികം പേർക്ക് കഴിഞ്ഞ ദിവസം സമയം നൽകിയിരുന്നെങ്കിലും 25 ഓളം പേർക്ക് മാത്രമാണ് ഹിയറിംഗിന് അവസരം ലഭിച്ചത്. 14ാം തിയതി വരെ പുതിയ അപേക്ഷകൾ നൽകാമെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷകൾ സ്വീകരിക്കാത്തത് ഗൂഢാലോചനയുടെ ഭാഗമാണ് ഈ കൃത്രിമ സാങ്കേതിക തടസം എന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സി.ജെ പോൾസൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുരേഷ് കൊച്ചുവീട്ടിൽ, പി.ടി രാമചന്ദ്രൻ, പി.കെ റാസിക്ക് എന്നിവർ സംസാരിച്ചു.