കയ്പമംഗലം : ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ പേപ്പർ തുണി ബാഗ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗം വിദ്യാർത്ഥികളാണ് വർക്ക് എക്‌സ്പീരിയൻസ് അദ്ധ്യാപകരായ സ്‌നേഹ, മാലിനി, നീനമോൾ എന്നിവരുടെ നേതൃത്വത്തിൽ പങ്കെടുത്തത്.
എസ്.എൻ. ഇ ആൻഡ് സി. ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എസ് പ്രദീപ്, വൈസ് പ്രസിഡന്റ് വിജയരാഘവൻ, പ്രിൻസിപ്പൽ ഡോ.യു. അനിത, അകാഡമിക് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഹെഡ് പി.വി സുദീപ്കുമാർ, വൈസ് പ്രിൻസിപ്പൽ കെ.വി ശാലിനി, സി. ശോഭന എന്നിവർ സംസാരിച്ചു. ഭാവിയിൽ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റാൻ പ്രയത്‌നിച്ച എല്ലാ വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും അനുമോദിച്ചു.