കോടാലി: പുതുതായി പണികഴിപ്പിച്ച മുപ്ലിയം മോഡൽ ഫോറസ്റ്റ് സ്‌റ്റേഷനും ബാച്ചിലർ ക്വാർട്ടേഴ്‌സും വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു 22ന് ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. സ്വാഗതസംഘം ചെയർമാനായി മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, കൺവീനറായി മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജി. വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.