നെല്ലായി: ആലത്തൂർ കണ്ണയത്ത് പാർവതി അമ്മയുടെ മകൻ ദിവാകരൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ദീപു.കെ.നായർ എന്ന പേരിൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് കുട്ടിക്കാലം മുതലേ പ്രവർത്തിച്ചിരുന്നു. എഴുതപ്പുറങ്ങൾ എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേച്ചർ നാടകങ്ങൾക്കും സീരിയലുകൾക്കും ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഏതാനും ഡോകുമെന്ററി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: മിനി. മക്കൾ: ഋഷി ദിവാകർ (എഞ്ചിനീയർ), ഋതു ദിവകർ.