തൃപ്രയാർ: ഈ വർഷത്തെ ആറാമത് രാജ്യാന്തര ചലച്ചിത്രോത്സവം നാലു ദിവസങ്ങളിലായി ശ്രീരാമ തിയേറ്ററിൽ നടക്കും. പതിനഞ്ചാമത് ഇന്റർനാഷണൽ ഫിലീം ഫെസ്റ്റിവൽ തൃശൂരിന്റെ ഭാഗമായാണ് ഇത്തവണത്തെ മേള സംഘടിപ്പിച്ചിട്ടുള്ളത്. തൃശൂർ ചലച്ചിത്ര കേന്ദ്രം, ചലച്ചിത്ര അക്കാദമി എന്നിവയുടെ സഹകരണവും മേളക്കുണ്ട്. ലോകസിനിമ, ഇന്ത്യൻ പനോരമ, മലയാള സിനിമ ഇന്ന് എന്നീ വിഭാഗത്തിൽ 20 ചലച്ചിത്രങ്ങൾ 4 ദിവസങ്ങളിലായി പ്രദർശിപ്പിക്കും. കൂടാതെ മീറ്റ് ദ ഡയറക്‌റ്റേഴ്‌സ്, ഓപ്പൺ ഫോറം, ചർച്ചകൾ എന്നിവയും ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്ക് സൗജന്യ പാസും പൊതുജനങ്ങൾക്ക് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്...