ഗുരുവായൂർ: ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ വസതിയിൽ അഗ്നിബാധ. വീടിന്റെ രണ്ടാം നിലയിൽ പൂജാമുറിയോട് ചേർന്ന് വിളക്ക് വയ്ക്കുന്ന ഷെൽഫിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു തീപിടിത്തം. ഫയർഫോഴ്‌സ് എത്തി തീയണച്ചു. സീനിയർ ഫയർ ഓഫീസർ ടി. സുരേഷ് കുമാർ, ഫയർ ഓഫീസർമാരായ എൻ. സജിൻ, എ. അനീഷ് കുമാർ, വി.വി ജിമോദ്, ഡിപിൻ ജി. രാജ്, എ. ആദർശ്, ഹോംഗാർഡ് കെ.സി വിജയൻ എന്നിവർ ചേർന്നാണ് തീയണച്ചത്.