കൊടുങ്ങല്ലൂർ: നഗരസഭയിൽ ഇനി മുതൽ ഓൺലൈനായി നികുതികളും മറ്റും അടക്കാനും ലൈസൻസ്, സർട്ടിഫിക്കറ്റ് എന്നിവ എടുക്കാനും സംവിധാനം ഒരുങ്ങി. വസ്തു നികുതി ഓൺലൈനായി അടച്ചാൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും ആവശ്യമെങ്കിൽ എടുക്കാം.
ജനന - മരണ സർട്ടിഫിക്കറ്റുകൾ, വിവാഹം രജിസ്റ്റർ ചെയ്യൽ തുടങ്ങിയവ നേരത്തെ തന്നെ ഓൺലൈനാക്കിയിരുന്നു. നഗരസഭയുടെ നികുതി സംവിധാനം ഓൺലൈനാകുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ നിർവഹിച്ചു. ഓഫീസിൽ നേരിട്ട് വരുന്നവർക്ക് പണമടക്കാൻ പഴയതുപോലെ സൗകര്യമുണ്ടാകും. പണം നേരിട്ട് നൽകാതെ ഓഫീസിലെ പി.ഒ.എസ് മെഷീനിൽ എ.ടി.എം കാർഡ് സ്വൈപ്പ് ചെയ്തും നികുതി അടയ്ക്കാം. നഗരസഭയിലെ ഫ്രണ്ട് ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. എസ് കൈസാബ്, സി. കെ രാമനാഥൻ, ശോഭ ജോഷി, തങ്കമണി സുബ്രഹ്മണ്യൻ, പി.എൻ രാമദാസ്, പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണിക്കൃഷ്ണൻ, വി.എം ജോണി, നഗരസഭ സെക്രട്ടറി ടി.കെ സുജിത്ത് എന്നിവർ സംസാരിച്ചു...