തൃശൂർ: കോഴിക്കോട്, തൃശൂർ ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനം നീണ്ടുപോകുന്നത് എ ഗ്രൂപ്പ് നേതാവിന്റെ പരാതി കൊണ്ടാണെന്ന് സൂചന. കോഴിക്കോട് ഡി.സി.സി പ്രസിഡന്റായി എ ഗ്രൂപ്പിന്റെ തന്നെ നോമിനിയായി യു. രാജീവനെ തീരുമാനിച്ചതിനെതിരെ പ്രമുഖ എ ഗ്രൂപ്പ് നേതാവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.സി അബു ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. ഈ പരാതിക്ക് പിന്നാലെയാണ് തീരുമാനം നീട്ടിവച്ചതെന്നാണ് വിവരം.

വേണ്ടത്ര കൂടിയാലോചനയില്ലാതെയുള്ള ഈ തീരുമാനം പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് പരാതിയിൽ പറയുന്നത്. ഈ വിമർശനമുയരുന്നത് കെ.പി.സി.സി വൈസ് പ്രസിഡന്റും എ ഗ്രൂപ്പ് നേതാവുമായ ടി. സിദ്ധിഖിന് നേരെയാണ്. അതിനിടെ അബുവിന്റെ നേതൃത്വത്തിൽ വിമതയോഗം ചേർന്നതായും ആരോപണമുണ്ട്. ഈ പരാതി ഹൈക്കമാൻഡിന് മുന്നിലിരിക്കെ മറ്റ് അഞ്ച് ഡി.സി.സി കളിൽ കൂടി പുന:സംഘടന വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.


അഞ്ചിടങ്ങളിലും നേതൃമാറ്റത്തിനായി മുറവിളി


എറണാകുളം ഡി.സി.സി പ്രസിഡന്റും വയനാട് ഡി.സി.സി പ്രസിഡന്റും എം.എൽ.എ ആണ്. ഇവിടങ്ങളിൽ മാറ്റം വേണം

പാലക്കാട് ഡി.സി.സി പ്രസിഡന്റ് എം.പി ആയതോടെ തൃശൂർ മോഡൽ പാലക്കാട്ടും നടപ്പാക്കണം.
കോന്നി, വട്ടിയൂർക്കാവ് പരാജയങ്ങൾ കണക്കിലെടുത്ത് പത്തനംതിട്ടയിലും തിരുവനന്തപുരത്തും നേതൃമാറ്റം വേണം..