ഗുരുവായൂർ: കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജിവയ്ക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പരസ്പരം പഴിചാരി സമരപരിപാടികളുമായി മുന്നോട്ടു പോകുന്ന ഭരണസമതിക്ക് ഒറ്റക്കെട്ടായി പോകാൻ കഴിയില്ലെന്നു പരസ്യമായി തെളിയിച്ച സാഹചര്യത്തിൽ ഉടൻ രാജിവച്ചൊഴിയണം. ക്ഷേത്രോത്സവം പോലുള്ള വിശേഷങ്ങൾ അടുത്തുവരാനിരിക്കെ ഭരണസമിതിയുടെ ഭിന്നത ഉത്സവത്തിലും ബാധിക്കുമെന്ന സ്ഥിതി അതീവ ഗുരുതരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട് അദ്ധ്യക്ഷനായി.