കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം തപാൽ വകുപ്പിന്റെ ഫൈവ് സ്റ്റാർ ഗ്രാമമാക്കി പ്രഖ്യാപിച്ചു. കണ്ണംപുള്ളിപ്പുറം ശ്രീനാരായണ ഗുരു സ്മാരക സമാജത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി സതീഷ് പ്രഖ്യാപനം നിർവഹിച്ചു. ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ജിസി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സീനിയർ മാനേജർ വി.എം നിമ്മിമോൾ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം എന്ന വിഷയത്തിലും ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ് അസി. സൂപ്രണ്ട് ഇ.കെ ജയശ്രീ പോസ്റ്റ് ഓഫീസ് സർവീസ് എന്ന വിഷയത്തിലും ബോധവത്കരണ ക്ലാസുകൾ നയിച്ചു. വാർഡംഗങ്ങളായ ഹേന രമേശ്, ടി.വി മനോഹരൻ, രജിത ബാലൻ, ചെന്ത്രാപ്പിന്നി പോസ്റ്റ് മാസ്റ്റർ ചന്ദ്രബാബു, കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഇൻസ്‌പെക്ടർ എം.എസ് സുജ, കെ.എസ് സുഗതൻ എന്നിവർ സംസാരിച്ചു...