എരുമപ്പെട്ടി : തയ്യൂർ ലോകരത്തിക്കാവ് വേലയ്ക്ക് രവികുമാർ വേലൂർ നിർമ്മിച്ച കരയുകയും വാലാട്ടുകയും ചെയ്യുന്ന ഫൈബർ കുതിര ശ്രദ്ധേയമായി. 'ചിലമ്പ് ' എന്ന കമ്മിറ്റിക്കായാണ് രവികുമാർ കുതിരയെ നിർമ്മിച്ചത്. വാലാട്ടുകയും കരയുകയും ചെയ്യുന്ന കുതിരയിൽ ബാറ്ററി മോട്ടോറും ഉപയോഗിച്ചിട്ടുണ്ട്. നൈലോൺ നാരുകളാണ് വാലുണ്ടാക്കാൻ ഉപയോഗിച്ചിട്ടുള്ളത് . ഇതിന് 1,20,000 രൂപ ചെലവ് വന്നു.
ജ്യേഷ്ഠന്മാരായ കുമാരൻ, അച്ചു, സുരേഷ്, ശങ്കരൻകുട്ടി, ജ്യേഷ്ഠ പുത്രൻ വിഷ്ണു എന്നിവരാണ് സഹായികൾ. ലോകരത്തിക്കാവിലേക്ക് രവികുമാർ രണ്ടാമത്തെ കുതിരയാണ് നിർമ്മിച്ച് നൽകിയത്. വെള്ളാറ്റഞ്ഞൂർ വിഭാഗത്തിനായാണ് ആദ്യ കുതിര നിർമ്മിച്ചിട്ടുള്ളത്. തൃശൂർ ഗവ: ഫൈൻ ആർട്സ് കോളേജിൽ ശിൽപ വിഭാഗത്തിൽ അഞ്ച് വർഷത്തെ നാഷ്ണൽ ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ട്.