vanapalakar
കാട്ടാനക്കൂട്ടത്തെ പുഴ കടത്തിവിട്ട ആശ്വസത്തിൽ വനപാലകർ

മുപ്ലിയം: ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ നായാട്ടുകുണ്ട്, താളൂപ്പാടം, പോത്തൻചിറ ഭാഗങ്ങളിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകളെ വനപാലകരുടെ നേതൃത്വത്തിൽ ആനപ്പാന്തം വനത്തിലേക്ക് സുരക്ഷിതമായി കയറ്റിവിട്ടു. വെള്ളിക്കുളങ്ങര റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ. വിജിൻ ദേവിന്റെ നേതൃത്വത്തിൽ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷൻ, ചാലക്കുടി മൊബൈൽ സ്‌ക്വാഡ് എന്നിവിടങ്ങളിലെ ജീവനക്കാർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പരിശോധന നടത്തി. പടക്കം പൊട്ടിച്ചും, പാട്ട കൊട്ടിയുമുള്ള കൂട്ടായ പ്രവർത്തനത്തിലൂടെ മുപ്ലിപ്പുഴയുടെ മറുകരകയറ്റി വിട്ടു.