ഗുരുവായൂർ: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. തെക്കാട് മഹല്ല് കൾച്ചറൽ സെന്റർ ഗുരുവായൂരിൽ സംഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതി പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത് ഒരു മതത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കുറിച്ച് ചിന്തിക്കാതിരിക്കാനാണ് ഇത് കൊണ്ടു വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൾച്ചറൽ സെന്റർ പ്രസിഡന്റ് അഡ്വ. ഇക്ബാൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ സാംസ്‌കാരിക പ്രഭാഷകൻ എം.കെ ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി വി.കെ റസാഖ്, പി.കെ ജമാലുദ്ദീൻ ഹാജി, ആർ.വി മുഹമ്മദ് ഹാജി, റഹ്മാൻ തിരുനെല്ലൂർ തുടങ്ങിയവർ സംസാരിച്ചു...