കൊടുങ്ങല്ലൂർ: കാൻസർ ബാധിതയായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലുള്ള ആൻമരിയ എന്ന നാല് വയസുകാരിക്ക് ബ്ലൂ സ്റ്റാർ ബസ് സർവീസ് കാരുണ്യ ഓട്ടത്തിലൂടെ സമാഹരിച്ച 22,000 രൂപയുടെ സഹായം കൈമാറി. ആൻ മരിയ ചികിത്സാ സഹായ നിധി കൺവീനർ ഫാ. സാബു കുന്നത്തൂരിന് വാർഡ് കൗൺസിലർ സ്മിത ആനന്ദൻ ഫണ്ട് കൈമാറി. കെ.പി ഉണ്ണിക്കൃഷ്ണൻ, ബ്ലൂസ്റ്റാർ ബസ് ഓപറേറ്ററായ സേവ്യർ പള്ളിപ്പാട്ട്, കെ.പി ഗിരീഷ്, അനിത പുഞ്ചപ്പറമ്പിൽ എന്നിവർ സന്നിഹിതരായി..