mala-anusmaranam
മാള അരവിന്ദന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് മാള അരവിന്ദൻ ഫൗണ്ടേഷനും മാള കാർമ്മൽ കോളേജ് മലയാള വിഭാഗവും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വി.കെ.ശ്രീരാമൻ ഉദ്‌ഘാടനം ചെയ്യുന്നു

മാള: സിനിമയിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നത് ഹാസ്യ നടന്മാരാണെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ പറഞ്ഞു. മാള അരവിന്ദന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് മാള അരവിന്ദൻ ഫൗണ്ടേഷനും മാള കാർമ്മൽ കോളേജ് മലയാള വിഭാഗവും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശ്രീരാമൻ. പല ഹാസ്യതാരങ്ങൾക്കും അനുകരണങ്ങളുമായി നിരവധി പേർ മലയാള സിനിമയിൽ എത്തിയിട്ടുണ്ടെങ്കിലും മാള അരവിന്ദന്റെ ശൈലി അദ്ദേഹത്തിന് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ശ്രീരാമൻ കൂട്ടിച്ചേർത്തു. മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഹാസ്യത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ നടൻ അനൂപ് പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. രാജു ഡേവിസ് പെരേപ്പാടൻ, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ലിജോ, മെറിൻ ഫ്രാൻസിസ്, ബിജു ഉറുമീസ്, നിത ജോഷി, ഷാന്റി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.