kuruvilassery
കുരുവിലശ്ശേരിയിൽ ഭാഗികമായി തകർന്ന വീട്

മാള: മാള പഞ്ചായത്തിലെ കുരുവിലശ്ശേരിയിൽ പ്രളയത്തിൽ വെള്ളം കയറിയ വാർക്ക വീട് ഭാഗികമായി തകർന്നു. പാറേക്കാട്ടിൽ സുന ഹരിദാസിന്റെ പേരിലുള്ള വീടാണ് തകർന്നത്. വീടിന്റെ മേൽക്കൂര അടക്കമുള്ള ഭാഗങ്ങളിൽ വിള്ളലുണ്ടായി. പഞ്ചായത്ത് പദ്ധതിയിൽ നിർമ്മിച്ച വീടാണ് തകർന്നത്. കഴിഞ്ഞ പ്രളയസമയത്ത് വീട്ടിലേക്ക് വെള്ളം കയറിയിരുന്നു.

അപകട സമയത്ത് സുനയും ഹരിദാസും ആറ് വയസുള്ള കുട്ടിയും വീടിനകത്തുണ്ടായിരുന്നു. തകർന്ന മുറിയിൽ ആരും ഉണ്ടായിരുന്നില്ല. മൂന്ന് വർഷം മുമ്പാണ് പഞ്ചായത്ത് പദ്ധതിയിൽ അഞ്ച് സെന്റ് സ്ഥലത്തിൽ വീട് നിർമ്മിച്ചത്. വാർഡ് മെമ്പർ ബിന്ദു ബാബു, വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു...