samaranam
സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മിൽഗേറ്റിന് മുമ്പിൽ നടത്തിയ കൂട്ടധർണ്ണ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദൻ ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ: സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മിൽഗേറ്റിന് മുമ്പിൽ നടത്തിയ കൂട്ടധർണ്ണ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദൻ ഉദ്ഘാടനം ചെയ്തു. ആന്റണി കുറ്റൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ വി.എസ്. പ്രിൻസ്, സോമൻ മുത്രത്തിക്കര, പി. ഗോപിനാഥ്, കെ. ഗോപാലകൃഷ്ണൻ, കെ. ഉണ്ണിക്കൃഷ്ണൻ, എം. തുളസീദാസ്, ഐ.ജെ. ആന്റോ എന്നിവർ പ്രസംഗിച്ചു.
അളഗപ്പ ടെക്സ്റ്റയിൽസിലെ മുന്നൂറോളം താത്കാലിക തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച മാനേജ്‌മെന്റ് നടപടികളിൽ പ്രതിഷേധിച്ചും രണ്ടായിരത്തി പതിനെട്ടിൽ ഒപ്പുവെച്ച സംയുക്ത കരാറിലെ വ്യവസ്ഥകൾ നടപ്പിലാക്കുക, ഗേറ്റ് ബദലി തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തിയത്.