തൃശൂർ : ജില്ലയിൽ മാർച്ച് മാസം പകുതിയോടെ 1500 വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യും. വനഭൂമി പട്ടയം പ്രശ്‌നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജില്ലയിൽ 219 വനഭൂമി പട്ടയങ്ങളാണ് നൽകിയിട്ടുള്ളത്.

2,000 വനഭൂമി പട്ടയങ്ങളുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി ഓൺലൈൻ വഴി സമർപ്പിക്കും. ജില്ലാ കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ പങ്കെടുത്തു.