ചാലക്കുടി: തനിച്ച് താമസിക്കുന്ന മദ്ധ്യവയസ്‌കയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചൗക്ക ജംഗ്ഷനിലെ പുല്ലോക്കാരൻ വീട്ടിൽ സ്റ്റെല്ലയാണ് (52) മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുല്ലോക്കാരൻ ദേവസിക്കുട്ടിയുടെ ഭാര്യയായ ഇവർ വർഷങ്ങൾക്ക് മുമ്പ് വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. തൊട്ടടുത്ത് ഇവരുടെ സഹോദരങ്ങൾ താമസിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.