ചാലക്കുടി: കലാഭവൻ മണിയുടെ നാലാം അനുസ്മരണം മാർച്ച് 6,7 തിയതികളിൽ ടൗൺഹാൾ മൈതാനിയിൽ നടക്കും. സംസ്ഥാന യുവജന ക്ഷേമ ബോർഡ്,ഫോക്ക് ലോർ അക്കാഡമി, നഗരസഭ എന്നിവ ചേർന്നാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 6ന് സംസ്ഥാനതല നാടൻപാട്ട് മത്സരം, ജില്ലാതല മിമിക്രി മത്സരം എന്നിവ നടക്കും. 7ന് വൈകീട്ട് 6ന് അനുസ്മരണ സമ്മേളനവും നടക്കും. പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടന്ന സംഘാടക സമിതി അവലോകന യോഗം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, കോഡിനേറ്റർ അഡ്വ.കെ.ബി. സുനിൽകുമാർ, യുവജന ക്ഷേമ ബോർഡ് കോഡിനേറ്റർ സുബീഷ് തുടങ്ങിയവർ പ്രസംഗിച്ചു.