ചാലക്കുടി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നവജാത ശിശു മരിച്ചു. മേലൂർ ഡിവൈൻ ക്വാർട്ടേഴ്‌സിലെ ഷൈജു പ്രിയ ദമ്പതികളുടെ മകൻ ഇമ്മാനുവലാണ് മരിച്ചത്. വെള്ളിയാഴ്ച വീടിനകത്ത് പ്രിയ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനിടെയായിരുന്നു സംഭവം. പ്രസവം കഴിഞ്ഞ് 54 ദിവസം പ്രായമായിട്ടുള്ളൂ. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കൊരട്ടി പൊലീസ് പറഞ്ഞു.