കൊടുങ്ങല്ലൂർ: പൊലീസ് നിസ്സംഗത അവസാനിപ്പിക്കണമെന്നും മേഖലയിലെ വിവിധ ഇടങ്ങളിൽ ബി.ജെ.പി പ്രവർത്തകരുടെ വാഹനങ്ങൾക്ക് നേരെയും മറ്റുമുണ്ടായ തീവയ്പ്പ് സംബന്ധിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സായാഹ്ന ധർണ്ണ നടത്തും. തിങ്കളാഴ്ച വൈകീട്ട് 5.30ന് കൊടുങ്ങല്ലൂർ പ്രൈവറ്റ് സ്റ്റാൻഡ് പരിസരത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സംസാരിക്കും..