ചന്ദനക്കുന്ന് ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട്
ചാലക്കുടി: ചന്ദനക്കുന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി നവഗ്രഹ ക്ഷേത്രത്തിലെ കാവടി മഹോത്സവം സമാപിച്ചു. സമാപനം കുറിച്ച് നടന്ന ആറാട്ടിൽ നിരവധി ഭക്തർ പങ്കെടുത്തു. തുടർന്ന് കൊടിയിറക്കവും ആറാട്ടുകഞ്ഞി വിതരണവും നടന്നു.