പുതുക്കാട്: 2018 -19 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള സ്വരാജ് ട്രോഫിക്കും പ്രത്യേക ധനസഹായത്തിനും ജില്ലയിലെ പഞ്ചായത്തുകളിൽ അളഗപ്പനഗർ പഞ്ചായത്ത് രണ്ടാം സ്ഥാനത്തിന് അർഹരായി.
പദ്ധതി വിഹിതം മുഴുവൻ ചെലവാക്കുക, നികുതി പിരിവ്, 2018-19 വർഷത്തിലെ വാർഷിക ധനകാര്യ പത്ര സമർപ്പണം, കുടുംബശ്രീ, ആശ്രയ, ജാഗ്രത സമിതികൾ, ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾ, സാമൂഹി ക്ഷേമ പെൻഷൻ അപേക്ഷകളിൽ യഥാസമയത്തുള്ള അന്വേഷണം, ശുചിത്വ മിഷൻ ഫണ്ട് ചെലവാക്കൽ, ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തൽ, ഐ.എസ്.ഒ അംഗീകാരം എന്നിവയാണ് പുരസ്‌കാര നിർണയത്തിന് മാനദണ്ഡമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി പറഞ്ഞു. കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചായത്താണ് അളഗപ്പ നഗർ.