sri-vidhyanikethan-school
ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിന്റെ വാർഷികാഘോഷം സംവിധായകൻ അലി അക്ബർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

ചാവക്കാട് : ഭാരതത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നുവെന്ന് സംവിധായകൻ അലി അക്ബർ പറഞ്ഞു. ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിന്റെ 28ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ പ്രൊഫ. സി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷിജോയ് ദീപപ്രോജ്വലനം നടത്തി. പി. പരമേശ്വരന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ എം.വി നിഷിജ , ആർ.എസ്.എസ് ഗുരുവായൂർ ജില്ലാ സംഘചാലക് കേണൽ വി. വേണുഗോപാൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ജനം ടിവി മാനേജിംഗ് ഡയറക്ടർ പി.കെ വിശ്വരൂപൻ, സ്കൂൾ വൈസ് പ്രിൻസിപ്പാൾ സുനിത ടീച്ചർ, വിദ്യാലയ സമിതി അംഗം പി.പി സുനിൽ കുമാർ (മണപ്പുറം), സ്കൂൾ കോ-ഓർഡിനേറ്റർ ധന്യ ജയറാം, വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം ശ്രീകാന്ത് ഗുരുപദം എന്നിവർ സംസാരിച്ചു. സ്കൂൾ ക്ഷേമസമിതി പ്രസിഡന്റ് ടി.കെ സുബി, മാതൃഭാരതി പ്രസിഡന്റ് നീന രവി, ശിശുസമിതി പ്രസിഡന്റ് നവനീത ഗിരീഷ് എന്നിവർ സന്നിഹിതരായി. ശ്രീനാരായണ വിദ്യാനികേതൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ടി. ശിവദാസ്, ജോയിന്റ് സെക്രട്ടറി തേർളി വിശ്വനാഥൻ, എക്സിക്യൂട്ടീവ് അംഗം വി. ജയരാജ് എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു...