കൊടുങ്ങല്ലൂർ: മുനിസിപ്പാലിറ്റിയിൽ വസ്തു നികുതി ഇ പേമെന്റ് സംവിധാനം നിലവിൽ വന്നു. വസ്തുനികുതി എത്രയെന്ന് ഓൺലൈനായി അറിയാനും ഓൺലൈനായി തന്നെ നികുതി അടയ്ക്കാനുമുള്ള സംവിധാനമാണ് ഏർപ്പെടുത്തിയത്. നികുതിദായകർ പുതിയ നിരക്കിലുള്ള നികുതിയാണ് നൽകേണ്ടത്.

http://www.tax.lsgkerala.gov.in എന്ന വെബ് സൈറ്റ് മുഖേന കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുത്ത് വാർഡും കെട്ടിട നമ്പറും നൽ!*!കിയാൽ ഇനി അടയ്‌ക്കേണ്ട തുകയും കെട്ടിടത്തിന്റെ ഉപയോഗക്രമവും ഉടമസ്ഥന്റെ പേരും കാണാനാകും. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ സംവിധാനങ്ങളിലേതെങ്കിലും ഉപയോഗിച്ച് നികുതി അടയ്ക്കാം. www.kodungalloormunicipality.in എന്ന നഗരസഭാ വെബ്‌സൈറ്റു വഴിയും നികുതി അടയ്ക്കാം. ഇതിനു പുറമേ നഗരസഭയുടെ ബിൽ കളക്ടർമാരുടെ കൈവശവും നഗരസഭാ ജന സേവന കേന്ദ്രത്തിലുള്ള ഇ പോസ് മെഷീൻ വഴി കാർഡ് സ്വൈപ് ചെയ്തും നികുതി അടയ്ക്കാം. നികുതി സംബന്ധിച്ച് വെബ് സൈറ്റിൽ കാണുന്ന വിവരങ്ങളിൽ വ്യത്യാസമുണ്ടെങ്കിൽ ഉടൻ തന്നെ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് ആ വിവരം തിരുത്താം. നികുതി സംവിധാനം ഓൺലൈൻ ആക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു...