fire-
വിലങ്ങൻ കുന്നിൽ മറിഞ്ഞ ജീപ്പിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുക്കുന്നു

തൃശൂർ: വിലങ്ങൻ കുന്നിലേക്കുളള വഴിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. വടക്കാഞ്ചേരി കുമ്പളങ്ങാട് ജോസ് (46), ഉഷ (36), ഏയ്ഡൻ (10), അലൻ (5) എന്നിവർക്കാണ് പരിക്കേറ്റത്. ഉഷയ്ക്ക് സാരമായ പരിക്കുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം.

താഴേയ്ക്ക് പതിച്ച ജീപ്പിൽ നിന്ന് കുട്ടികൾ തെറിച്ചു വീണതിനാൽ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മരത്തിൽ ഇടിച്ച് മുൻവശം തകർന്ന ജീപ്പിൽ നിന്ന് തൃശൂർ ഫയർഫോഴ്സ് ജീവനക്കാർ എത്തിയാണ് ജോസിനെയും ഉഷയെയും പുറത്തെടുത്തത്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജീപ്പിൻ്റെ ഭാഗങ്ങൾ തകർത്താണ് ഇവരെ രക്ഷിച്ചത്. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു...