thamattur
താമറ്റൂർ അനുസ്മരണ യോഗം സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : സ്വന്തം ഗുരുവിനെ പോക്കറ്റിനുള്ളിൽ വച്ച് മറ്റ് ഗുരുക്കന്മാരെ നിന്ദിക്കുന്ന സമൂഹമാണ് ഇന്ന് കാണുന്നതെന്ന് സി. രാധാകൃഷ്ണൻ. താമറ്റൂർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താമറ്റൂർ ശിവശങ്കരൻ നായർ രചിച്ച ഗുരുവചനം കാവ്യ സമാഹരത്തിന്റെ പ്രകാശനം പി. ചിത്രൻ നമ്പൂതിരിപ്പാടിന് നൽകി സി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ഗായത്രി മന്ത്രവും പുരുഷസൂക്തവും എന്ന വ്യാഖ്യാനത്തിന്റെ പ്രകാശനവും നടന്നു. പാലക്കാട് ശിവാശ്രമത്തിലെ സ്വാമി സ്വരൂപാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. കെ.ബി ശ്രീദേവി, എം.പി സുരേന്ദ്രൻ, എം.എസ് സമ്പൂർണ്ണ, എം.കെ ശ്രീകേഷ്, സുനിൽ മാതൃപ്പിള്ളി എന്നിവർ സംസാരിച്ചു...