കയ്പമംഗലം: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസ് സ്‌കൂളിലെ തളിർ പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. വിളവെടുപ്പിന്റെ ഉദ്ഘാടനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പ്രധാനഅദ്ധ്യാപിക ബി. ബീബ അദ്ധ്യക്ഷത വഹിച്ചു. തക്കാളി, വെണ്ട, വഴുതന ചീര എന്നിവയാണ് വിളവെടുത്തത്.
സംസ്‌കൃതം അദ്ധ്യാപകൻ കെ.ബി അബീഷിന്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. പെരിഞ്ഞനം കൃഷി ഓഫീസർ ഡോ. വി.ആർ. അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് കെ.കെ. നാസർ, വാർഡ് മെമ്പർ റീജ ദേവദാസ്, അദ്ധ്യാപകരായ ബൈജു വർഗീസ് , വി.ജി അംബിക, മുഹമ്മദ് അദീബ് എന്നിവർ പങ്കെടുത്തു. വിളവെടുത്ത പച്ചക്കറി സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും.