തൃശൂർ: അഞ്ചേരി വളർക്കാവ് ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ പൂരം മഹോത്സവം മാർച്ച് രണ്ട് മുതൽ ഒമ്പത് വരെ ആഘോഷിക്കും. മാർച്ച് രണ്ടിന് വൈകീട്ട് ആറിന് കൊടിയേറ്റം (പൂരം പുറപ്പാട്) നടക്കുന്നതോടെ എട്ട് ദിവസത്തെ പൂരാഘോഷത്തിന് തുടക്കം കുറിക്കും. എട്ടിനാണ് പൂരം. 4.15ന് നടക്കുന്ന പൂരം എഴുന്നെള്ളിപ്പിന് പെരുവനം സതീശൻ മാരാരും സംഘവും നയിക്കുന്ന പാണ്ടിമേളം അകമ്പടി സേവിക്കും. രാത്രി 12.30ന് പൂരം എഴുന്നള്ളിപ്പിന് കേളി, കൊമ്പ്പറ്റ്, കുഴൽപറ്റ്, പഞ്ചാരിമേളം എന്നിവ ഉണ്ടായിരിക്കും. ഒമ്പതിന് 4.30ന് നടക്കുന്ന ഉത്രം പാട്ടോടു കൂടി ആഘോഷപരിപാടികൾ സമാപിക്കും. വൈകിട്ട് കലാപരിപാടികൾ, ഭക്തി ഗാനമഞ്ജരി, ഭക്തി പ്രഭാഷണം, തിരുവാതിരകളി എന്നിവയും രാവിലെ ആറാട്ട് എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. ഏപ്രിൽ 26 നാണ് പ്രതിഷ്ഠാദിനം.