തൃശൂർ: മൈക്രോഫിനാൻസ് സംവിധാനം വളരെ സുതാര്യമാണെന്നും അതിനെ തകർക്കാൻ ആര് വിചാരിച്ചാലും നടക്കില്ലെന്നും
എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പീച്ചി യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഏകദിനപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ. മൈക്രോ ഫിനാൻസിനെക്കുറിച്ച് എന്തെങ്കിലും തരത്തിൽ പരാതികൾ ലഭിച്ചാൽ യോഗം ഉടൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ചിലർ ചെയ്ത തെറ്റുകളുടെ പേരിലാണ് മുഴുവൻ പേരും പഴി കേൾക്കേണ്ടി വരുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാ സംവിധാനവും സംഘടനാശേഷിയും വളരെ ശക്തമാണ്. ഈ സംഘടനാസംവിധാനത്തെ തൊടാൻ ആർക്കും കഴിയില്ലെന്ന് ഓർക്കണം. കഴിഞ്ഞ ഇരുപത് വർഷക്കാലം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ സംഘടനയായി യോഗം വളർന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ വെറുതെ ആരോപണം ഉന്നയിച്ച് യോഗത്തെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.