പാവറട്ടി: പ്രളയ ദുരിതത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് നൽകിയ ലോണിന്റെ പലിശ അംഗങ്ങൾക്കു തന്നെ തിരിച്ചുനൽകി. വെങ്കിടങ്ങ് പഞ്ചായത്തിലെ 78 കുടുംബശ്രീകളിലെ 378 അംഗങ്ങൾക്കാണ് 28.66 ലക്ഷം രൂപ വിതരണം ചെയ്തത്. റിസർജന്റ് കേരള ലോൺ സ്കീം (ആർ.കെ.എൽ.എസ്) പദ്ധതി പ്രകാരമാണ് പലിശ കുടുംബശ്രീ അംഗങ്ങൾക്കു തന്നെ തിരിച്ച് നൽകിയത്. ഒരു ലക്ഷം രൂപ വരെയാണ് പലിശ ഇനത്തിൽ സർക്കാർ തിരിച്ച് നൽകിയത്.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പത്മിനി അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ കെ.വി. വേലുക്കുട്ടി, രത്‌നവല്ലി സുരേന്ദ്രൻ, ശോഭന മുരളി, സണ്ണി വടക്കൻ, മുംതാസ് റസാക്ക്, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീജ രാജീവ്, മെമ്പർ സെക്രട്ടറി പി. വാസുദേവൻ, ജിഷ പീറ്റർ എന്നിവർ സംസാരിച്ചു.
കാപ്
റിസർജന്റ് കേരള ലോൺ സ്കീം (ആർ.കെ.എൽ.എസ്) പദ്ധതി പ്രകാരം പലിശ വെങ്കിടങ്ങിലെ കുടുംബശ്രീ അംഗങ്ങൾക്ക് തിരിച്ച് നൽകുന്ന പദ്ധതി മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.