വടക്കാഞ്ചേരി: വ്യാപാരികളും നഗരസഭാ അധികൃതരുമായി നടന്ന ചർച്ചയിൽ വ്യാപാരികളുടെ ലൈസൻസ് ഫീസും, തൊഴിൽ നികുതിയും അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ അടയ്ക്കാൻ വ്യാപാരികൾക്കായി പ്രത്യേക കൗണ്ടർ തുറക്കും. വൈസ് ചെയർമാൻ എം.ആർ. സോമനാരായണൻ, കൗൺസിലർമാരായ എം.ആർ. അനൂപ് കിഷോർ, എൻ.കെ. പ്രമോദ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. കെട്ടിട നികുതിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് നൽകിയ നോട്ടീസിലെ അപാകതകളെ സംബന്ധിച്ച കാര്യങ്ങളിൽ മുഴുവനായും തീരുമാനം ആകാത്തതിനാൽ കെട്ടിട നികുതി ഇപ്പോൾ അടയ്ക്കേണ്ടതില്ലെന്നും നഗരസഭ കൂടുതൽ വിശദീകരണം നൽകിയ ശേഷം പിന്നീട് അടയ്ക്കാൻ വ്യാപാരികൾ തീരുമാനിച്ചതായി പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ അറിയിച്ചു.