gramika
ചലച്ചിത്ര സംവിധായകൻ പ്രേംലാൽ ലോഗോ പ്രകാശനം നിർവഹിക്കുന്നു

മാള: യുവസംവിധായകൻ മോഹൻ രാഘവന്റെ സ്മരണയ്ക്കായ് കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റി തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മോഹനം 2020 ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനവും നടന്നു. സംവിധായകൻ പ്രേംലാൽ ലോഗോ പ്രകാശനം ചെയ്തു. മാള പഞ്ചായത്ത് പ്രസിഡൻ്റ് ശോഭ സുഭാഷ് ഡെലിഗേറ്റ് പാസ് വിതരണം ഉദ്ഘാടനം ചെയ്തു. മാള പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എ.ജി മുരളീധരൻ പാസ് ഏറ്റുവാങ്ങി. അഷ്ടമിച്ചിറ സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.വി ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. ടി. യു. ഷാജി, ടി.പി രവീന്ദ്രൻ, കെ.വി രഘു, പി.കെ കിട്ടൻ, കെ.സി ത്യാഗരാജൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡോ. ബി.ആർ അംബേദ്കർ എന്ന ഹിന്ദി ചലച്ചിത്രം പ്രദർശിപ്പിച്ചു. അഷ്ടമിച്ചിറ വി.കെ മനോജ് സ്മാരക വായനശാലയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്...