വടക്കാഞ്ചേരി: എഴുത്തുകാരും അക്കങ്ങളുടെ പിന്നാലെയാണെന്ന് കവി വി. മധുസൂദനൻ നായർ. കേരളവർമ്മ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ച കവി മധുസൂദനൻ നായർക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. ലൈബ്രറി പ്രസിഡന്റ് വി. മുരളി അദ്ധ്യക്ഷനായി. ഗംഗാധരൻ ചെങ്ങാലൂർ, പാങ്ങിൽ ഭാസ്‌കരൻ, ജി. സത്യൻ, പി. ശങ്കരനാരായണൻ, എം.എ. കൃഷ്ണനുണ്ണി എന്നിവർ പ്രസംഗിച്ചു.