വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രദർശനത്തിന് തിരിതെളിഞ്ഞു. ജനങ്ങൾക്ക് വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന തരത്തിൽ വിപുലമായ തോതിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഫ്‌ളവർ ഷോ, പെറ്റ് ഷോ, സ്റ്റാളുകൾ, പവലിയനുകൾ, അമ്യൂസ്മെന്റ് പാർക്ക്, കലാസന്ധ്യ എന്നിവ പ്രദർശന നഗരിയിലുണ്ടാകും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.