വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രദർശനം സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു. അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, ശിവപ്രിയ സന്തോഷ്, എം.ആർ. സോമനാരായണൻ, എം.ആർ. അനൂപ് കിഷോർ, സി.എ. ശങ്കരൻ കുട്ടി, പി.എൻ. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.