ചാലക്കുടി: ഗോൾഡൻ നഗറിലെ കണ്ണംകുളം നിറയ്ക്കുന്നതിന്റെ മുന്നോടിയായി കൂടപ്പുഴ ബ്രാഞ്ച് കനാലിലൂടെ രണ്ടു മണിക്കൂറോളം വെള്ളം വിട്ടു. പലയിടത്തും കെട്ടിക്കിടക്കുന്ന മാലിന്യം കനാലിലെ വെള്ളം ഒഴുകലിന് തടസമുണ്ടായി. വെട്ടുകടവ് ഭാഗത്തു നിന്നും വെള്ളം താഴേക്ക് ഒഴുകിയില്ല. ഇതിനു തടമായ മാലിന്യം അടുത്ത ദീവസം നീക്കം ചെയ്യും. ചൊവ്വാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ കൂടുതൽ വെള്ളം വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. നഗരസഭയുടെ ഇറിഗേഷൻ ക്വാർട്ടേഴ്സ് ഭാഗത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഒന്നര പതിറ്റാണ്ടു മുമ്പുവരെ കണ്ണംകുളം ജലസ്രോതസായിരുന്നു. കെ.എൽ.ഡി.സിയിൽ നിന്നും ലഭ്യമായ 36 ലക്ഷം രൂപ വിനിയോഗിച്ച് കുളത്തിന്റെ നവീകരണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയിരുന്നു.