വരാക്കര:ഗുരുദേവ പബ്ലിക് സ്‌കൂളിൽ വിദ്യാർത്ഥികൾ പാഴ്‌വസ്തുക്കൾകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു.മാനേജർ,പി.വി.പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു.ഗുരുദേവ ട്രസ്റ്റ് രക്ഷാധികാരി,സി.ആർ.വിജയൻ,സെക്രട്ടറി എ.എം.സുകുമാരൻ, പ്രിൻസിപ്പാൾ,എം.ബിനി,പ്രധാന അധ്യാപിക,ഒ.യു.സുജാത, മാതൃസമിതി പ്രസിഡന്റ്, പ്രീത സുരേഷ് തുടങ്ങിയവർ സംസാരിച്ചു.പാഠ്യവിഷയങ്ങളോടൊപ്പം വിദ്യാർത്ഥികളുടെ മാനസികാരോഗ്യ വളർച്ചക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പാഴ് വസ്തുക്കൾ കൊണ്ടുള്ള കരകൗശല നിർമ്മാണ പരിശീലനം.