കൊടുങ്ങല്ലൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ക്യാപ്റ്റൻ സി.എം. ശ്രീജിത്ത്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളറായി ഇന്ന് ചുമതലയേൽക്കും. ചാലക്കുടി കോടശ്ശേരി വില്ലേജിൽ മേട്ടിപാടം ചിട്ടിയത്ത് ഹോണററി ലഫ്റ്റനന്റ് സി.കെ മാധവന്റെയും കമലയുടെയും മകനാണ് ശ്രീജിത്ത്. എ.കെ.പി.സി.ടി.എ മേഖലാ സെക്രട്ടറി കൂടിയാണിദ്ദേഹം. യൂണിവേഴ്സിറ്റി പരീക്ഷ വിഭാഗത്തിന്റെ തലപ്പത്ത് മാല്യങ്കര എസ്.എൻ.എം കോളജിൽ നിന്നും ഒരാൾ ആദ്യമാണ് നിയമിതനാകുന്നത്. ഭാര്യ സ്മിത എൻ. ചെല്ലപ്പൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് സീനിയർ അക്കൗണ്ടന്റ് ആണ്. മകൻ സിദ്ധാർത്ഥ് ആലുവ യു.സി കോളേജ് ഇംഗ്ലീഷ് സാഹിത്യം അവസാന വർഷ വിദ്യാർത്ഥിയാണ്. മകൾ ശ്രീപാർവ്വതി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.