അന്തിക്കാട് : പുത്തൻപീടികയിൽ താമസക്കാരയ പശ്ചിമ ബംഗാൾ, ആസാം സംസ്ഥാനക്കാരായ കുപ്പി പെറുക്കി തൊഴിലാളികൾക്ക് വഴിയിൽ നിന്ന് കിട്ടിയ സ്വാർണ്ണാഭരണങ്ങൾ പൊലിസിനെ ഏൽപ്പിച്ച് സത്യസന്ധത കാട്ടി. വാടാനപ്പള്ളി പരിസരത്ത് കളഞ്ഞ്കിട്ടിയ 12 പവൻ സ്വർണ്ണാഭരണങ്ങളാണ് കൈമാറിയത്. ബൈക്ക് യാത്രക്കിടയിൽ ബാഗിൽ നിന്ന് നഷ്ടമായ വാടാനപ്പിള്ളി സ്വദേശി കറപ്പം വീട്ടിൽ ഉമ്മറിന്റെ ഭാര്യയുടെ സ്വർണ്ണാഭരണങ്ങളാണ് തിരിച്ച് കിട്ടിയത്. പുത്തൻപീടിക സ്വദേശി സുരേഷ് ചക്കിത്തറയുടെ വാടകവീട്ടിൽ കഴിയുന്ന പശ്ചിമ ബംഗാൾ സ്വദേശി ഹമീദുൾ ഇസ്ലാം (20), ആസാം ബുറാഗാവ് സ്വദേശി മുക്താർ ഹുസൈൻ ( 22) എന്നിവരാണ് സ്വർണ്ണം പൊലീസ് മുഖേനെ ഉടമകൾക്ക് നൽകിയത്. ശനിയാഴ്ച്ചയായിരുന്നു സംഭവം. സ്വർണ്ണാഭരണം നഷ്ടപെട്ടവർ നൽകിയ പരാതി പ്രകാരം സി.സി.ടി.വി പരിശോധിച്ച വാടാനപ്പിള്ളി സി.ഐ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് സ്വർണ്ണം ലഭിച്ചതെന്ന് മനസിലാക്കിയിരുന്നു. അന്വേഷണത്തിനിടെ അന്തിക്കാട് പൊലീസിന്റെ സഹായത്തോടെ പുത്തൻപീടികയിലെ വാടക വീട്ടിലെത്തി സ്വർണ്ണം ഏറ്റ് വാങ്ങുകയായിരുന്നു.