തൃപ്രയാർ: വലപ്പാട് ബീച്ച് പുളിയംപുള്ളി നമ്പൂതിരി ക്ഷേത്രത്തിൽ നാലു ദിവസങ്ങളിലായി നടന്നുവന്ന ബ്രഹ്മവെള്ളാട്ടും തിറമഹോത്സവവും സമാപിച്ചു. പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വിഷ്ണുമായ സ്വാമിയുടെ പുറത്തേക്കുള്ള എഴുന്നള്ളിപ്പ് നടന്നു. തിറയാട്ടം, കാവടിയാട്ടം, രാമായണ വേഷങ്ങൾ എന്നിവ അരങ്ങേറി.. തുടർന്ന് പാനചാട്ടം നടന്നു. സമാപനത്തിൽ മലയോരദേവതകൾക്കും മലങ്കുറവനും കുറത്തിക്കും കളമെഴുതി തോറ്റംപാട്ടും മലനായാടി മുത്തപ്പന് രൂപക്കളവും നടന്നു. ഉത്സവചടങ്ങുകൾക്ക് കെ..സി സുനിൽ നേത്യത്വം നൽകി.