തൃശൂർ : കേന്ദ്രബഡ്ജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കെതിരായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് 13 അസംബ്ലി മണ്ഡലങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. പുതുക്കാട് പോസ്റ്റ് ഓഫീസിലേക്ക് സംഘടിക്കുന്ന മാർച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണനും തൃശൂർ ഏജീസ് ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും ചേർപ്പ് ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവനും ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് (ചേലക്കര), സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ( മാള), എൻ.ആർ ബാലൻ (കുന്നംകുളം), എം.കെ കണ്ണൻ (അമല), പി.കെ രാജൻ മാസ്റ്റർ (ചാവക്കാട്), കെ.കെ രാജൻ (മണ്ണുത്തി), മാത്യൂസ് കോലഞ്ചേരി (ചാലക്കുടി ), യൂജിൻ മോറേലി (ഇരിങ്ങാലക്കുട), മുരളിപെരുനെല്ലി എം.എൽ.എ (പാവറട്ടി) പി.കെ ഡേവീസ് (എസ്.എൻ പുരം) ഉദ്ഘാടനം ചെയ്യും...