തൃശൂർ : യാത്രികർക്കായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച 'റെന്റ് എ കാർ' സൗകര്യം സ്റ്റേഷൻ ഡയറക്ടർ പി. അജയകുമാർ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഇൻഡസ്‌ഗോ എന്ന സ്ഥാപനമാണ് പരീക്ഷണാടിസ്ഥാനത്തിൽ 3 മാസത്തേക്ക് റെന്റ് എ കാർ സൗകര്യം ഒരുക്കിയത്. പരീക്ഷണം വിജയമായാൽ ദീർഘകാലാടിസ്ഥാനത്തിൽ കരാർ നൽകി ഈ സൗകര്യം തുടരുമെന്ന് സ്റ്റേഷൻ ഡയറക്ടർ പറഞ്ഞു. റെയിൽവേ സ്റ്റേഷൻ മാനേജർ കെ.ആർ ജയകുമാർ, റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ, റെയിൽവേ ഉദ്യോഗസ്ഥരായ ഗോപിനാഥൻ, പ്രസൂൺ എസ്. കുമാർ, മുരളി തുടങ്ങിയവരും കമ്പനി പ്രതിനിധികളും പങ്കെടുത്തു. ഓൺ ലൈനായി മുൻകൂട്ടി പണമടച്ച് കാർ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു.