kda-accident-bijukumar-45
ബിജുകുമാർ

കൊടകര: കോടാലി ബാറിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോടാലി സ്വദേശി കൈനാത്ര വീട്ടിൽ ഗോപാലന്റെ മകൻ ബിജു കുമാറാണ് (45) മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി 11.45 ഓടെ ബാറിന് സമീപത്തെ പറമ്പിൽ സ്വകാര്യ ബസ് തിരിച്ച് പോകുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ബസിന്റെ അടിയിൽപെട്ടാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു. വാഹനാപകടത്തിന് വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്തു. സ്വകാര്യ ബസ് കണ്ടക്ടറാണ് ബിജുകുമാർ. കൂടാതെ സ്വകാര്യ കോളേജുകളിൽ അദ്ധ്യാപകനായും ജോലി ചെയ്യുന്നുണ്ട്. സംസ്‌കാരം നടത്തി. അമ്മ: ശാരദ. സഹോദരി ബിന്ദു...