കല്ലൂർ: പ്രളയ ബാധിതരുടെ വായ്പകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പലിശ വിതരണം തൃക്കൂർ പഞ്ചായത്തിൽ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ അനിൽ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കെ.സി. സന്തോഷ് അദ്ധ്യക്ഷനായിരുന്നു. അസി. സെക്രട്ടറി മനോജ്കുമാർ പദ്ധതി വിശദീകരണം നടത്തി.