അതിരപ്പിള്ളി: മൂന്നാറിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ അതിരപ്പിള്ളി പിള്ളപ്പാറ സ്വദേശിയായ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ചെരുവ് കാലയിൽ രവിയുടെ മകൻ രാജേഷാണ് (34) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മറ്റു രണ്ടുപേരും അപകടത്തിൽ മരിച്ചിരുന്നു. രാജേഷ് സ്വാകാര്യ കമ്പനിയിലെ ഇലക്ട്രീഷ്യനായിരുന്നു. ജോലി ആവശ്യത്തിനായി ഇയാളടക്കം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം. അവിവാഹിതനാണ്. ഗിരിജയാണ് അമ്മ. സഹോദരി : രജുഷ.